‘ഉമ്മന്‍ ചാണ്ടിയോട് ചെയ്തതിനാണ് പിണറായി ഇപ്പോള്‍ അനുഭവിക്കുന്നത്’; കെ. മുരളീധരന്‍ എംപി

Sunday, September 10, 2023

 

കോഴിക്കോട്: രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് പുറമേ ഉമ്മൻ ചാണ്ടിയെ വേട്ടയാടി എന്ന് കെ. മുരളീധരൻ എംപി. ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് പിണറായി വിജയന്‍ ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും. അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ കഴിഞ്ഞു. അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്. ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് പിണറായി ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ. മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.