കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം രംഗത്ത്. അയ്യപ്പസംഗമം നടത്തുന്നതില്‍ സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമാണെന്നാണ്് പന്തളം കൊട്ടാരം ചോദിച്ചത്. യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും 2018 ല്‍ ഉണ്ടായ നടപടികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ അറിയിച്ച സര്‍ക്കാരിന്റെ നിലപാട് തിരുത്തണം.