കസേര മാറ്റമല്ല വേണ്ടത്, പോലീസ് ആസ്ഥാനത്ത് നിന്നും പുറത്താക്കണം; എഡിജിപിക്കെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍

മലപ്പുറം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപിക്ക് കസേര മാറ്റമല്ല നല്‍കേണ്ടതെന്നും സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
അജിത്കുമാര്‍ ഫ്‌ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടിലൂടെയാണെന്നും എഡിജിപി സ്വര്‍ണം കടത്തിയതിലും, പൂരം കലക്കിയതിലും കേസില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പറഞ്ഞതിന് തന്റെ പേരില്‍ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകള്‍ വരാം. ചിലപ്പോള്‍ ഇന്നത്തെ പരിപാടികള്‍ കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു.ഇന്ന് എന്തായാലും എംആര്‍ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റും. സിഎംഒയുടെ പ്രതീക്ഷക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് ആണ് ഡിജിപി നല്‍കിയിരിക്കുന്നത്. അവിടെയാണ് സര്‍ക്കാര്‍ കുടുങ്ങിയിട്ടുള്ളതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം നിയമസഭയില്‍ സീറ്റു മാറ്റിയതിനെതിരേ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കാം. അങ്ങനെയുണ്ടായാല്‍ നിയമപരമായി നേരിടും.നിവൃത്തിയില്ലാതെ വന്നാല്‍ എംഎല്‍എ സ്ഥാനം വിടുമെന്നും അന്‍വര്‍ പറഞ്ഞു.

Comments (0)
Add Comment