‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എന്തുപറ്റിയെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി പിണറായി  സർക്കാർ ഒന്നും ചെയ്തില്ല. വിഴിഞ്ഞം പദ്ധതിയെ തുടക്കം മുതൽ എതിർത്തത് എൽഡിഎഫാണ്,  2019 ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാതിരിക്കുകയും ഈ നാട്ടില്‍ ഇത്രയും പ്രശ്നങ്ങള്‍ നടക്കുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി. അങ്ങ് പക്വതയോടെ പെരുമാറേണ്ട സമയമാണെന്നും 133 ദിവസം ഈ സമരം നടന്നിട്ടും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സമരക്കാരോട് സംസാരിക്കാത്തത് ലജ്ജാകരമാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന അഭിപ്രായം യുഡിഎഫിനില്ല.പക്ഷെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍  പരിഹരിക്കപ്പെടണമെന്നും  ചെന്നിത്തല വ്യക്തമാക്കി.

പാർട്ടി പത്രം പറയുന്നതുപോലെ ആന്‍റണി രാജുവിന്‍റെ സഹോദരൻ തീവ്രവാദിയാണോയെന്നും  വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും  മന്ത്രി അബ്ദു റഹ്മാൻ തികഞ്ഞ മതേതര വാദിയാണെന്ന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment