ഇന്നലെ നടന്ന സിപിഎം അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കെപിസിസി വര്‍്ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി കോഴിക്കോട് ബിഎംഎച്ച് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നു പേരാമ്പ്രയില്‍ യുഡിഎഫ് ജാഥ നടത്തരുതെന്നും ഇത് നടപ്പാക്കുകയായിരുന്നു പൊലീസെന്നും അദ്ദേഹം ഷാഫി പറമ്പില്‍ എംപിയെ സന്ദര്‍സിച്ച് കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ലമെന്റ് മെമ്പറുടെ മൂക്കിന്റെ പാലം അടിച്ച് പൊട്ടിച്ചിരിക്കുകയാണ് പൊലീസ്. ഷാഫിക്കെതിരെ നടന്നത് പ്രിവിലേജ് വിഷയമാണ്. ഇത് ലോക്സഭ സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി വിഷയത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും. കൃത്യമായ ഗൂഡാലോചനയാണ് നടന്നത്. റൂറല്‍ എസ്പി കള്ളം പറഞ്ഞു. പൊലീസും സി.പി.ഐ.എമ്മും നടത്തിയ ഗൂഡാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് നടന്നതെന്നും ശബരിമല വിഷയം വിടില്ലെന്നും മുഖ്യമന്ത്രിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.