ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഭയം ; ബംഗാളില്‍ 2 ബിജെപി എംപിമാർ 15 ദിവസത്തിനുള്ളില്‍ നിയമസഭാംഗത്വം രാജിവച്ചു

കൊല്‍ക്കത്ത:  തെരഞ്ഞെടുക്കപ്പെട്ട് 15 ദിവസത്തിന് മുന്‍പ് പശ്ചിമ ബംഗാളില്‍ രണ്ട് ബിജെപി എംഎഎല്‍മാര്‍ രാജിവച്ചു. നിയമസഭയിലേക്ക് ജയിച്ച സിറ്റിങ് എംപിമാരായ നിഷിത് പ്രമാണിക്കും ജഗന്നാഥ് സര്‍ക്കാരുമാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. സംസ്ഥാന ഭരണം കിട്ടാതെ വന്നതോടെ  രണ്ടു പേരും എംപി സ്ഥാനം രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാജി.

ഇതോടെ ബംഗാള്‍ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 75 ആയി കുറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. അതേസമയം ബിജെപിയുടെ നടപടിയെ തൃണമൂല്‍ പരിഹസിച്ചു. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്ത് എല്ലാ ബിജെപി എംഎല്‍എമാര്‍ക്കും സംരക്ഷണം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെയും തൃണമൂല്‍ കുറ്റപ്പെടുത്തി.

Comments (0)
Add Comment