കുണ്ടറയില്‍ കിണറില്‍ കുടുങ്ങിയ നാല് പേരും മരിച്ചു ; രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു

Jaihind Webdesk
Thursday, July 15, 2021

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുപേര്‍ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു മരണം. കിണറില്‍ ചെളിനീക്കുന്നതിനിടെയാണ് അപടകം. കുണ്ടറ സ്വദേശികളായ രാജന്‍(35), സോമരാജന്‍(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. പെരുമ്പുഴ കോവില്‍മുക്കില്‍ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.  രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായിതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.