തിരുവനന്തപുരം: നിയമവിരുദ്ധമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നിയമവിരുദ്ധമായി കൈക്കലാക്കിയ പെന്‍ഷന്‍ തുകയും ഇതിന്റെ 18 ശതമാനം പലിശയും ഇവര്‍ കൂട്ടി അടയ്ക്കണം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നേരത്തെ മണ്ണ് സംരക്ഷണ വകുപ്പ് ആറു പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതു ഭരണ വകുപ്പും ആറുപേരെ സര്‍വീസില്‍ നിന്നും നീക്കിയിരുന്നു.1458 ജീവനക്കാരാണ് പെന്‍ഷന്‍ വെട്ടിപ്പ് നടത്തിയത്.