തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 31 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേര്‍ത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരില്‍ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. നേരത്തേ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഒന്‍പത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.