ചൂടിന് ആശ്വാസമായി വേനൽമഴ; തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴ

Jaihind Webdesk
Friday, March 22, 2024

തിരുവനന്തപുരം :  ചൂടിന് ആശ്വാസമായി കേരളത്തിൽ പലയിടത്തും വേനൽമഴ.  രാത്രി 9 മണിയോടെ തിരുവനന്തപുരത്ത് ചില ഭാഗങ്ങളില്‍ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു.

കോട്ടയത്തെ പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.