തലശേരിയില്‍ റോഡരികില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു ; സംഭവത്തില്‍ അന്വേഷണം

Jaihind Webdesk
Monday, May 24, 2021

കണ്ണൂര്‍ : തലശേരി പുന്നോലിൽ റോഡരികിൽ നിന്ന് ആയുധങ്ങൾ കണ്ടത്തി. പുന്നോൽ ബദർ മസ്ജിദ് പരിസരത്തുള്ള റോഡരികിലെ ഓവ് ചാലില്‍ നിന്നാണ് 5 വടിവാളുകൾ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. റോഡും പരിസരവും വൃത്തിയാക്കുന്നവരാണ് ആയുധങ്ങൾ കണ്ടത്.

മാഹി ഇന്‍സ്പെക്ടര്‍ ബൈജു ഇ.ആർ, എസ്.ഐ റസാഖ്, എസ്.ഐ കിഷോർ ബാബു, എസ്.ഐ അജിത്ത് കുമാർ, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, വിജിത്ത് എന്നിവർ സ്ഥലത്ത് എത്തി ആയുധങ്ങള്‍ കസ്റ്റഡിയിൽ എടുത്തു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.