RAMESH CHENNITHALA| ‘ഹാരിസിനെ വേട്ടയാടാന്‍ ഉള്ള ശ്രമം അനുവദിക്കില്ല’; സി.എച്ച് സെന്ററിന് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, August 2, 2025

ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഹാരിസിനെ വേട്ടയാടാന്‍ ഉള്ള ശ്രമം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. അപര വിദ്വേഷം വളര്‍ത്തുന്ന കേരള സ്റ്റോറിക്ക് അവാര്‍ഡ് കൊടുത്തതിനു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢ തന്ത്രമാണെന്നദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍- ഗവര്‍ണര്‍ തമ്മില്‍ തല്ലു മൂലം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയാകുന്ന തിരുവനന്തപുരത്തെ സി എച്ച് സെന്ററിന് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.