‘പാർലമെന്റിൽ വ്യവസ്ഥാപരമായ ചർച്ച വേണം’; അന്തരീക്ഷ മലിനീകരണം ലോക്‌സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Friday, December 12, 2025

 

രാജ്യത്തെ വിവിധ നഗരങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ വിഷയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഉന്നയിച്ചു. ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും പാർലമെന്റിൽ വ്യവസ്ഥാപരമായ ഒരു ചർച്ച ഇതിനായി നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അന്തരീക്ഷ മലിനീകരണം ഒരു രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ വിഷയമല്ലെന്നും, ഇത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന പൊതുപ്രശ്നമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാൽ, ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തിൽ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി സഭയോട് അഭ്യർത്ഥിച്ചു.

രാഹുൽ ഗാന്ധിയുടെ ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, ഈ വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് സഭയെ അറിയിച്ചു.