മണല്‍ അടിഞ്ഞുകൂടി തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രതിസന്ധി അതി രൂക്ഷമായി. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ വസതി ഉപരോധിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസിനുമുന്നില്‍ റീത്ത് സമര്‍പ്പിച്ച് ഐ എന്‍ റ്റി യൂസി പ്രതിഷേധിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിഐടിയുവും രംഗത്തെത്തി.
മുതലപ്പൊഴിയില്‍ മണല്‍ത്തിട്ട രൂപപ്പെട്ട് അഴിമുഖം അടഞ്ഞതോടെ ദിവസങ്ങളായി മത്സ്യബന്ധനം തടസ്സപ്പെടുന്നതിനു പുറമേ മേഖലയില്‍ വീടുകളില്‍ വെള്ളവും ചെളിയും അടിഞ്ഞുകൂടി ജനജീവിതം തന്നെ ദുഃസഖമാവുകയാണ്. പ്രതിസന്ധി ഏറെ രൂക്ഷമായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്.അടിയന്തര പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ വസതി ഉപരോധിച്ചു.
പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസിനുമുന്നില്‍ റീത്ത് സമര്‍പ്പിച്ച് ഐ എന്‍ റ്റിയൂസി പ്രതിഷേധിച്ചു.സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിഐടിയുവും രംഗത്തെത്തി. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്.വിമര്‍ശനങ്ങള്‍ ഏറിയതോടെ മത്സ്യത്തൊഴിലാളി സംഘടനകളെ ഫിഷറീസ് മന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.