കൊറോണ ഭീഷണി പടരുന്നതിനിടെ പ്രധാനമന്ത്രിയോട് പരാതിയുമായി ആരോഗ്യ പ്രവര്‍ത്തകർ. തങ്ങള്‍ക്ക് ആവശ്യം കയ്യടിയല്ലെന്നും മറിച്ച് സുരക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണെന്നും ഇവര്‍ പറയുന്നു. വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി എല്ലാവരും കയ്യടിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കയ്യടിയല്ല തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആവശ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എനിക്ക് കയ്യടിയല്ല ആവശ്യം. മറിച്ച് ഞങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ നടപടികളാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കൂ. കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ – ഒരു സർക്കാര്‍ ഡോക്ടര്‍ ട്വീറ്റ് ചെയ്തു.
കൊറോണ ഭീഷണിയില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. കേവലം വാക്കുകളില്‍ ഒതുക്കാതെ സർക്കാരിന്‍റെ ഭാഗത്തുനിന്ന് കുറച്ചുകൂടി കാര്യക്ഷമമായ പ്രവര്‍ത്തനം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
https://twitter.com/unkittenish/status/1241345990918983686