ന്യുമോണിയയില്‍ നിന്ന് രക്ഷനേടിയത് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടാണെന്നും അവര്‍ക്കു നന്ദിയെന്നും പറഞ്ഞാണ് പോപ്് ഫ്രാന്‍സിസ് ആശുപത്രി വിട്ടത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത. പുനരുത്ഥാനത്തിന്റെ ദിനമായ ഈസ്റ്ററില്‍ അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം അദ്ദേഹം പങ്കുകൊണ്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ 35,000 പേരടങ്ങുന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു, പോര്‍ട്ടിക്കോയില്‍ നിന്ന് അദ്ദേഹം തീര്‍ത്ഥാടകരെ അനുഗ്രഹിക്കുകയും കൈവീശുകയും ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത് .
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അദ്ദേഹം വിട പറഞ്ഞത്. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ, കാസ സാന്താ മാര്‍ട്ടയിലെ വസതിയില്‍ വച്ച് കാലം ചെയ്തതായി വത്തിക്കാന്‍ ഒരു വീഡിയോ പ്രസ്താവനയിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രാദേശിക സമയം 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. തന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നുവെന്ന് വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ കര്‍ദ്ദിനാള്‍ കെവിന് ഫെറല്‍ പ്രഖ്യാപിച്ചു.
റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ ഇത്തവണയും ദുഃഖവെള്ളി ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നില്ല. സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളില്‍ ഒരാളായിരുന്നു അദ്ദേഹം. നിത്യതയിലേയ്ക്കു മറയും മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിതത്തിന്റെ സത്ത മുഴുവന്‍ തന്റെ അവസാന ട്വീറ്റില്‍ പകര്‍ത്തി, അതില്‍ ഇങ്ങനെ എഴുതി: ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! ഈ വാക്കുകളില്‍ മനുഷ്യരുടെ അസ്തിത്വത്തിന്റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍ക്കൊള്ളുന്നുണ്ട് , കാരണം നമ്മള് മരണത്തിനുവേണ്ടിയല്ല, ജീവിതത്തിനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്.’
എത്രമാത്രം അനുഗ്രഹീതമായ വാക്കുകളാണിവ എന്നോര്‍ക്കുക. മനുഷ്യ ജീവിതത്തിന്റെ മഹത്വവും പ്രാധാന്യവും അടിവരയിടുന്നതാണ് ഈ വാക്കുകള്‍