‘ഞങ്ങൾ സിപിഎമ്മുകാർ’: ഷാജഹാന്‍ കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ

Jaihind Webdesk
Thursday, August 18, 2022

പാലക്കാട്: തങ്ങൾ സിപിഎം പ്രവർത്തകരാണെന്ന്  പാലക്കാട് ഷാജഹാൻ കൊലക്കേസിലെ രണ്ടാം പ്രതി അനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇയാള്‍ പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായാരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.

നാല് പേർ കൂടി കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ശിവരാജൻ, സതീഷ്, വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ചവരാണ് ഇവര്‍. അതേസമയം പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റ് 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ തെളിവെടുപ്പിനിടെ കണ്ടെത്തി.