വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി ടി.ജെ. ഐസക്ക് ചുമതലയേറ്റു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന നേതൃയോഗത്തിലാണ് ടി. ജെ ഐസക് ചുമതലയേറ്റത്. പാര്‍ട്ടിയെ വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് പ്രധാന ദൗത്യമെന്ന് ടി.ജെ. ഐസക്. പറഞ്ഞു.വയനാട് ഡിസിസിയില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്‍.ഡി. അപ്പച്ചന്‍ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനായി ടി.ജെ. ഐസകിനെ നിയമിച്ചത്. എഐസിസി നേരിട്ടായിരുന്നു സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിച്ചത്.കല്പറ്റ നഗരസഭയുടെചെയര്‍മാനാണ് ടി.ജെ. ഐസക്. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ മുന്‍ പ്രസിഡണ്ട് എന്‍ ഡി അപ്പച്ചനില്‍നിന്നും മിനിറ്റ്‌സ് കൈപ്പറ്റി ടി.ജെ ഐസക് ചുമതലേറ്റു.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ നേതൃയോഗം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ആസനമായ ഘട്ടത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായി. അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ എല്‍ പൗലോസ്, കെപിസിസി മെമ്പര്‍മാരായ കെ ഇ വിനയന്‍, പി പി ആലി, പി കെ ജയലക്ഷ്മി, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.