വയനാട്: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിൽ നിന്നും 10 കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് സംഭവം. പരപ്പൻപാറ കോളനിയിലെ സുരേഷിന്‍റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിന് പരിക്കേറ്റു. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോൾ ആണ് സംഭവം. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.