വയനാട് ദുരന്തം; കണക്കുകളില്‍ ഇപ്പോഴും അവ്യക്തതയെന്ന് പ്രതിപക്ഷ നേതാവ് | VIDEO

Friday, August 9, 2024

 

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം ഇപ്പോഴും അവ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ, വാടകയ്ക്ക് താമസിക്കുന്നവർ തുടങ്ങിയവരുടെ വിവരങ്ങൾ ലഭ്യമല്ല. താൽക്കാലിക താമസ സൗകര്യം ലഭ്യമാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണം. അതിന് കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ചൂരൽമല അടക്കമുള്ള ദുരന്ത മേഖല സന്ദർശിക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.