വയനാട് കടുവ ആക്രമണം; തോമസിന്‍റെ മരണം വേദനാജനകം; ചികിത്സ പിഴവ് അന്വേഷിക്കണം; രമേശ് ചെന്നിത്തല

Jaihind Webdesk
Monday, January 16, 2023

വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല.  വേദനാജനകമായ സംഭവമാണ് നടന്നതെന്ന്  അദ്ദേഹം പറഞ്ഞു. കൃത്യ സമയത്ത് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍  ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുകയില്ലായിരുന്നു. മെഡിക്കല്‍ കോളേജെന്ന ബോര്‍ഡ് അല്ലാതെ മറ്റൊന്നുമില്ല.  മെഡിക്കല്‍ കോളേജില്‍ നിന്നും താലൂക്ക് ആശുപത്രിയിലിക്ക് റെഫര്‍ ചെയ്യുന്നു എന്നത് ആദ്യമായി കേള്‍ക്കുന്നതാണ്.   ആരോഗ്യ മന്ത്രിയും സര്‍ക്കാരും  ഇതുവരെ പ്രതികരിച്ചിട്ടില്ല. കുടുബത്തിന് വേണ്ട സഹായം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കത്ത് അയക്കുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വയനാട്ടില്‍ കടുവയുടെ അക്രമണത്തില്‍ മരിച്ച കര്‍ഷകന്‍റെ കുടുംബം  ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി പരാതി പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്കു മുന്നില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ മകള്‍ സോന പൊട്ടികരഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ആംബുലന്‍സ് ലഭിച്ചില്ലന്നും സോന പറഞ്ഞു.