വയനാട് രക്ഷാപ്രവർത്തനം; വനം വകുപ്പുദ്യോഗസ്ഥരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, August 4, 2024

 

കല്‍പ്പറ്റ: എട്ടു മണിക്കൂറുകളോളം നീണ്ട സാഹസികമായ ദൗത്യത്തിലൂടെ എഴു പേരെ രക്ഷപ്പെടുത്തിയ കല്‍പ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എരട്ടുകുണ്ട് കാട്ടിൽ അകപ്പെട്ടവരെയാണ് കല്‍പ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷിഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ കെ. ഫോറസ്റ്റ് വാച്ചർ അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം അമ്മയും കുഞ്ഞും അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. കീറിയ പുതപ്പിൽ കുഞ്ഞിനെ മാറോട് ചേർത്ത് കെട്ടി രക്ഷിച്ചുകൊണ്ട് വരുന്ന ഉദ്യോഗസ്ഥന്‍റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.