വയനാട് നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; പ്ര​തിക്ക് വധശിക്ഷ വിധിച്ച് കോടതി

വയനാട്: നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തിക്ക് വധശിക്ഷ. മോഷണ ശ്രമത്തിനിടെ റിട്ടയേർഡ് അധ്യാപകൻ പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ അർജുനെതിരെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

2021 ജൂ​ൺ 10ന് ​രാ​ത്രി​യാ​ണ് അ​ർ​ജു​ൻ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ കേ​ശ​വ​നെ​യും ഭാ​ര്യ പ​ത്മാ​വ​തി​യെ​യും മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വെ​ട്ടി​ക്കൊ​ന്ന​ത്. നെ​ല്ലി​യ​മ്പ​ത്തെ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ നി​ല​യി​ൽ അയല്‍വാസികളാണ്  ദ​മ്പ​തി​ക​ളെ ആ​ദ്യം ക​ണ്ട​ത്. വ​യ​റി​നും ത​ല​ക്കും വെട്ടേറ്റ കേ​ശ​വ​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് തന്നെ മ​രി​ച്ചു. നെ​ഞ്ചി​നും ക​ഴു​ത്തി​നും ഇ​ട​യി​ല്‍ കു​ത്തേ​റ്റ പ​ത്മാ​വ​തി വ​യ​നാ​ട് ഗ​വണ്‍മെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ​ന​മ​രം, നീ​ര്‍വാ​രം സ്‌​കൂ​ളു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്നു മ​രി​ച്ച കേ​ശ​വ​ന്‍. സം​ഭ​വം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ 17നാ​ണ് പ്ര​തിയും അ​യ​ൽ​വാ​സി​യുമായ നെ​ല്ലി​യ​മ്പം കാ​യ​ക്കു​ന്ന് കു​റു​മ​ക്കോ​ള​നി​യി​ലെ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

2021 ജൂ​ണ്‍ ഒ​മ്പ​തി​നു മാ​ന​ന്ത​വാ​ടി ഡി​വൈഎ​സ്പി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പു​റ​ത്തേ​ക്കോ​ടി​യ അ​ര്‍ജു​ന്‍ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കും ശ്ര​മി​ച്ചി​രു​ന്നു. മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയ്​ക്കു​ശേ​ഷം വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ളു​ക​ളും 150ഓ​ളം സിസിടിവി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച അന്വേഷണ സംഘം മൂ​വാ​യി​ര​ത്തോ​ളം പേ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. താ​ഴെ നെ​ല്ലി​യ​മ്പ​ത്തു കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് ദ​മ്പ​തി​ക​ളു​ടെ ഇ​രു​നി​ല വീ​ട്. രാ​ത്രി നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മു​ന്‍വാ​തി​ല്‍ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ക​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ഹാ​ളി​ല്‍ സോ​ഫ​യി​ല്‍ ര​ക്തം​വാ​ര്‍ന്ന് കി​ട​ക്കു​ന്ന നി​ല​യി​ല്‍ കേ​ശ​വ​നെ ക​ണ്ട​ത്. സം​ഭ​വ​സ​മ​യം വീ​ട്ടി​ല്‍ ദ​മ്പ​തി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ തി​രി​ച്ച​റി​യാ​ന്‍ പ​ത്മാ​വ​തി​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പെ​ടെ 74 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. 181 രേ​ഖ​ക​ളും 38 തൊ​ണ്ടി​മുതലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20നാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​ത്. കൊലക്കുറ്റത്തിനു വധ ശിക്ഷ വിധിച്ച കോടതി, വീട്ടിൽ അതിക്രമിച്ചു കയറലിന് 10 വർഷം തടവും ഒരു ലക്ഷം പിഴയും തെളിവ് നശിപ്പിക്കലിന് 7 വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.

 

Comments (0)
Add Comment