വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ബന്ധു ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, February 18, 2026

വയനാട്ടില്‍ പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെയും അയല്‍വാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം ആദ്യം തിരിച്ചറിഞ്ഞത് സ്‌കൂള്‍ അധികൃതരാണ്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം ശ്രദ്ധിച്ച അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പൊലീസ് നടപടി: സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും അയല്‍വാസിയുമാണ് കേസില്‍ പിടിയിലായത്.