വയനാട് ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് 5 ലക്ഷം രൂപ സംഭാവന നൽകും: വി.എസ്. ശിവകുമാർ

Wednesday, July 31, 2024

 

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് 5 ലക്ഷം രൂപ സംഭാവന നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ശിവകുമാർ. ദുരിതബാധിതരുടെ ദുഃഖത്തിൽ സംഘടനയും പങ്കുചേരുന്നതായും സാമ്പത്തിക സഹായമായി 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചതായും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ശിവകുമാർ കൂട്ടിച്ചേർത്തു.