കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയം പത്ത് മിനിട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വഖഫ് ബോര്‍ഡുമാണെന്നും രണ്ട് സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടപിടിയ്ക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഭിന്നിപ്പുണ്ടാക്കാതെ രമ്യമായി മുനമ്പം പ്രശ്നം പരിഹരിക്കണം. സര്‍ക്കാര്‍ മനപൂര്‍വ്വം ഈ വിഷയം നീട്ടി കൊണ്ടുപോകുകയാണ്. ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും പ്രശ്നം ഉണ്ടാക്കുന്നത് സര്‍ക്കാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതെസമയം വയനാട് ദുരന്തത്തില്‍ പാക്കേജ് തരാതെ കേന്ദ്രം പണം ചോദിക്കുന്നത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.