വയനാട് ഉപതിരഞ്ഞെടുപ്പ് ; പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി


മാനന്തവാടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തി. മാനന്തവാടിയിലെ മേരിമാത കോളേജ് ഗ്രൗണ്ടില്‍ രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരുമെത്തിയത്. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ആദ്യ പൊതുപരിപാടി ഉണ്ടാകും. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.

Comments (0)
Add Comment