തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതിയിൽ കോൺഗ്രസിന് പൂർണ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് കെ മുരളീധരൻ എംപി. ഗുജറാത്ത് കോടതിയിൽ നിന്ന് കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
മോദിയെ നേരിടാൻ ഒരു ശക്തമായ നേതാവിന്റെ അഭാവം ലോകസഭയിൽ ഉണ്ടായിരുന്നത് ഇന്ന് വന്ന സുപ്രീംകോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടു. രാഹുൽഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടിയതിൽ വയനാടിനും, കേരളത്തിനും അഭിമാനകരമെന്നു കെ മുരളീധരൻ എം പി