കോഴിക്കോട് കോണ്‍ഗ്രസ് സമരത്തിന് നേരെ ജലപീരങ്കി; ദേശീയ പാത ഉപരോധിച്ച് പ്രവര്‍ത്തകർ

Jaihind Webdesk
Friday, June 10, 2022

 

കോഴിക്കോട്: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം. മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ കോഴിക്കോട്-വയനാട് ദേശീയ പാത ഉപരോധിച്ചു. പ്രതിഷേധ സമരം എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ്‌ അഡ്വ. കെ പ്രവീൺ കുമാർ, കെ.സി അബു, കെ.എം അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.