കോട്ടയത്ത് ജലവിതരണം മുടങ്ങി, ഇടപെട്ട് തിരുവഞ്ചൂർ; നാളെ പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റിയുടെ ഉറപ്പ്

Jaihind Webdesk
Saturday, June 4, 2022

 

കോട്ടയം: പനച്ചിക്കാട്, നാട്ടകം പഞ്ചായത്തുകളിൽ 16 ദിവസമായി ജലവിതരണം മുടങ്ങിയതിനെ തുടർന്ന് പ്രതിഷേധം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ധർണ്ണയ്ക്ക് ശേഷം വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജീനിയറുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ചർച്ച നടത്തി. ചർച്ചയെ തുടർന്ന് നാളെ പനച്ചിക്കാട് പഞ്ചായത്തിലും, ചൊവ്വാഴ്ച നാട്ടകം പഞ്ചായത്തിലും ജലവിതരണം പുനഃസ്ഥാപിക്കും എന്ന് സൂപ്രണ്ടിംഗ് എൻജിനീയർ പി മുഹമ്മദ് സിദ്ദിഖ് ഉറപ്പുനൽകി.