കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം; തോമസ് ഐസക്കിന് താക്കീത്

Jaihind Webdesk
Saturday, March 30, 2024

Thomas-Issac

 

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് താക്കീത് നൽകി. റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ നടപടി.

അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ-ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്.