വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, December 8, 2021

 

തിരുവനന്തപുരം :  വഖഫ് നിയമനത്തിൽ ഇപ്പോഴും സമുദായത്തെ സ്വാധീനിച്ച് നിയമം നടപ്പാക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന്‍റെ തീരുമാനം ഏകപക്ഷീയം ആണ്. തീരുമാനത്തിൽ നിന്നും പിന്മാറി എന്നത് സത്യസന്ധമാണെങ്കില്‍ സർക്കാർ അതില്‍ ഉറച്ചു നിൽക്കണമെന്നും പിന്നീട് മാറരുതെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.

വഖഫ് നിയമനം ഒരു സമുദായത്തിന്‍റെ അവകാശമാണ്. സര്‍ക്കാരിന് അതില്‍ ഇടപെടേണ്ട കാര്യമില്ല. വഖഫ് പറയാത്തിടത്തോളം കാലം ഇത് സര്‍ക്കാരിന്‍റെ ഏപക്ഷീയ തീരുമാനമാണ്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.