വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം തുടരാന്‍ മുസ്ലിം ലീഗിന്റെ ദേശീയ നേതൃയോഗത്തില്‍ തീരുമാനം. രാജ്യസഭയിലും ബില്‍ പാസായതിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തിര നേതൃയോഗം ബില്ലിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും തീരുമാനമെടുത്തു.
ഏപ്രില്‍ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും മലപ്പുറത്ത് ഓണ്‍ലൈനായി ചേര്‍ന്ന ലീഗ് നേതൃയോഗം തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.