പ്രതിപക്ഷത്തിന്റെ വന്‍ എതിര്‍പ്പുകള്‍ക്കിടെ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് 2024 ലെ വഖഫ് (ഭേദഗതി) ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ വാദം നയിക്കും. കേന്ദ്രം അവതരിപ്പിച്ച ബില്‍ ഭരണഘടനാ വിരുദ്ധമെന്നും മുസ്ലീങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു . സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ബില്ലില്‍ ഓരോ ക്ലോസുകളുടേയും വിശദ ചര്‍ച്ച നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ഭരണഘടനയെയും ന്യൂനപക്ഷ അവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന ഒരു നിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ബില്ലിന് നേരിടേണ്ടിവന്നത്. വഖഫ് ഭൂമി സ്വകാര്യവല്‍ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് , സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഇതിനെ എതിര്‍ക്കും. ഈ ബില്‍ നേരിട്ട് ബാധിക്കുന്നവരുടെ ശബ്ദങ്ങളെ അവഗണിക്കുന്നതിനേക്കാള്‍ വലിയ അനീതി മറ്റൊന്നില്ലെന്നും അദ്ദേഹം പഞ്ഞു.
വഖഫ് ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ബിജെപിയുടെ നിലപാട് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നിര്‍ദ്ദിഷ്ട മാറ്റങ്ങളെ ന്യായീകരിച്ചു. വഖഫ് നിയമം നേരത്തേയും ഭേദഗതി ചെയ്തിരുന്നതായി കിരണ്‍ റിജിജു സഭയില്‍ അവകാശപ്പെട്ടു.
വഖഫ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാര്‍ഡുമായാണ് പ്രകടനം നടത്തിയത്.
എന്‍ ഡി എ സര്‍ക്കാര്‍ നിയമം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പാര്‍ലമെന്റില്‍ ബില്ല് ധൃതിയില്‍ പാസാക്കുന്നതിന് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. ‘നിയമനിര്‍മ്മാണത്തെ ബുള്‍ഡോസ് ചെയ്യാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച വൈകിയാണ് ബില്‍ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും, ഉച്ചകഴിഞ്ഞ് 3:30 എന്ന സമയപരിധിക്ക് മുമ്പ് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് കുറഞ്ഞ സമയം മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ മതിയായ സമയം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ശരിയായ ചര്‍ച്ച കൂടാതെയാണ് സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണം നിര്‍ബന്ധിതമായി പാസാക്കുന്നത്. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു
1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.