വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കി നിയമസഭ

Jaihind Webdesk
Thursday, September 1, 2022

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കി നിയമസഭ. ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. സർക്കാരിന്‍റെ നിലപാട് മാറ്റം യുഡിഎഫ് വിജയമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ നിലപാട് മാറ്റം. വഖഫ് നിയമനത്തിന് പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്താനാണ് നിലവിലെ സർക്കാർ തീരുമാനം. അപേക്ഷ പരിശോധിക്കാൻ ഓരോ വർഷവും ഇന്‍റർവ്യൂ ബോർഡ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ പ്രതികരിച്ചു.