വഖഫ് നിയമഭേദഗതി ബില്ലില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്. ഭരണഘടന വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് വ്യക്തമാക്കി.
പുതിയ വഖഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വഖഫ്, ജബല്‍പൂര്‍ വിഷയങ്ങളില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വച്ചു . വീണ്ടും സഭാനടപടികള്‍ ആരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പാര്‍ലമെന്റിലെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.