വഖഫ് ഭേദഗതി ബില്‍ നിയമമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയത്. 232-ന് എതിരെ 288 വോട്ടുകള്‍ക്കാണ് ബില്ല് ലോക്‌സഭയില്‍ പാസായത്. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വന്‍ചര്‍ച്ചയാണ്‌നടന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍മലുള്ള മോദി സര്‍ക്കാരിന്റെ കടന്നുകയറ്റമാണിത്. ബില്ലിന്‍മേല്‍ ലോക് സഭയില്‍ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 16 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. തിരക്കു പിടിച്ചു നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ റെക്കോര്‍ഡു വേഗത്തിലാണ് ബില്‍ നിയമമാക്കാനും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നത്
രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് വഖഫ് നിയമത്തിനെതിരേ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഈ ഡ്രാക്കോണിയന്‍ നിയമത്തിന്റെനിയമസാധുതചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്‌ളിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളും നിയമത്തിനെതിരേ കോടതിയെസമീപിക്കും