‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യത്തില്‍ ആലപ്പുഴ ഡിസിസി വോക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പേരില്‍ വാക്കത്തോണ്‍ നടത്തി. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണ്‍ ആലപ്പുഴയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ തുടങ്ങിയവര്‍ വാക്കത്തോണില്‍ പങ്കെടുത്തു. രാവിലെ 6.30 ന് ആലപ്പുഴ ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വാക്കത്തോണ്‍ വിജയ് പാര്‍ക്കിലാണ് സമാപിച്ചത.
സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണ്‍ ഇന്ന് ആലപ്പുഴയില്‍ വോക് എഗൈന്‍സ്‌റ് ഡ്രഗ്‌സ് എന്ന പേരില്‍ നടത്തി.രാവിലെ 6;30 ന് ഗവണ്മെന്റ് ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വാക്കത്തോണ്‍ വിജയ് പാര്‍ക്കിലാണ് സമാപിച്ചത്. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേതൃത്വം കൊടുത്ത വാക്കത്തോണ്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
‘പൊരുതാം നമുക്ക് ലഹരിക്കെതിരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തികാട്ടിയാണ് വോക് എഗൈന്‍സ്‌റ് ഡ്രഗ്‌സ് എന്ന പേരില്‍ ലഹരിക്കെതിരായ വാക്കത്തോണ്‍ നടത്തിയത്. നമ്മുടെ പുതുതലമുറയെ ഭീകരമായി ബാധിക്കുന്ന മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും എല്ലാവരും രാഷ്ട്രീയ ജാതിമത വ്യത്യാസം മറന്ന് നമ്മുടെ തലമുറയെ സംരക്ഷിക്കുന്നത്തിന് വേണ്ടിയും അവരെവിനാശകരമായിട്ടുള്ള ഇത്തരം കുല്‍സിതശക്തികള്‍ക്ക് പിന്നില്‍ വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടിയും ഏറ്റവും ശക്തമായ മുന്നേറ്റം കേരളത്തില്‍ അനിവാര്യമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
നമ്മുടെ യൗവ്വനം കരിഞ്ഞുതീരേണ്ടതും നശിക്കേണ്ടതുമല്ലന്നും ഇന്ന് ലഹരിമാഫിയയുടെ പിടിയില്‍പ്പെട്ട് നമ്മുടെ കുരുന്നുമനസ്സുകള്‍ തകരാതിരിക്കാന്‍ വേണ്ടിയുള്ള ദൗത്യമാണ് വോക് എഗൈന്‍സ്‌റ് ഡ്രഗ്‌സ് എന്ന പേരില്‍ നടത്തിയ വാക്കത്തോണെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ പോഷക സംഘടനകളും അതോടൊപ്പം ആലപ്പുഴയിലുള്ള എല്ലാ ക്ലബ്ബുകളും സന്നദ്ധതസംഘട്ടനകളും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ വാക്കത്തോണില്‍ അണിചേര്‍ന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി,ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ കോണ്‍ഗ്രസ് നേതാക്കളായ എ എ ഷുക്കൂര്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവരും പോഷക സംഘടനാ ഭാരവാഹികളും തുടങ്ങി ആയിരങ്ങളാണ് വാക്കത്തോണില്‍ അണിനിരന്നത്.