വാളയാറില്‍ ജനപ്രതിനിധികള്‍ പോയത് കുടുങ്ങികിടന്നവരുടെ അഭ്യര്‍ത്ഥനപ്രകാരം, നടപടി രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല 

Jaihind News Bureau
Thursday, May 14, 2020

Ramesh-Chennithala

 

തിരുവനന്തപുരം:  വാളയാറില്‍ പോയ എം.പിമാരും എംഎല്‍എമാരും ക്വാറന്റീനില്‍ പോകണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം. നടപടിക്ക് പിന്നില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയക്കളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങിയവരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ജനപ്രതിനിധികള്‍ അവിടേക്ക് പോയത്.  എം.പിമാര്‍ പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍ക്കാരും മെഡിക്കല്‍ ബോര്‍ഡും ആവശ്യപ്പെട്ടാല്‍ ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി സമീപിക്കരുത്. സോഷ്യല്‍ മീഡിയ വഴി ജനപ്രതിനിധികളെ അപമാനിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.