വാളയാറില്‍ രക്ഷിതാക്കളുടെ സത്യഗ്രഹം അഞ്ചാം ദിനത്തിലേക്ക് ; മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് സമരവേദിയില്‍

 

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നിതീ തേടിയുള്ള കുടുംബത്തിന്‍റെ സത്യാഗ്രഹം അഞ്ചാം ദിനത്തിലേക്ക്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാർ സന്ദർശിക്കും. മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം വ്യാജമദ്യ ദുരന്തമുണ്ടായ ചെല്ലങ്കാവ് ആദിവാസി കോളനിയും മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിക്കും

Comments (0)
Add Comment