‘യുഡിഎഫ് കൈവിടില്ല’ ; വാളയാറില്‍ അമ്മയ്ക്ക് ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി | VIDEO

Jaihind News Bureau
Sunday, February 28, 2021

പാലക്കാട് : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യവുമായി ഉമ്മന്‍ ചാണ്ടി സമരപ്പന്തലിലെത്തി.

സർക്കാരിന്‍റെ ഭാഗത്തുനിന്ന് പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. നീതിക്കായുള്ള അമ്മയുടെ സമരത്തിന് കേരളത്തിന്‍റെ പൂർണ്ണപിന്തുണയുണ്ട്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പെൺകുട്ടികളുടെ സഹോദരന്‍റെ പഠനം സർക്കാർ ഏറ്റെടുക്കും. എന്ത് സഹായത്തിനും യു.ഡി.എഫ് ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം പ്രഖ്യാപിച്ചു. ഡി.സി.സി പ്രസിഡന്‍റ്‌ വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരും ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.