‘പുകമറ സൃഷ്ടിക്കുന്നതെന്തിന്, വീഴ്ച വരുത്തിയതാരെന്ന് തുറന്നുപറയണം’ ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍ പ്രോസിക്യൂട്ടര്‍

Jaihind News Bureau
Tuesday, October 27, 2020

 

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. പുകമറ സൃഷ്ടിക്കാതെ ആരാണ് കേസില്‍ വീഴ്ചവരുത്തിയതെന്ന് മുഖ്യമന്ത്രി തുറന്നുപറയണമെന്നും ജലജ മാധവന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വെറും മൂന്ന് മാസംകൊണ്ട് ആഭ്യന്തരവകുപ്പാണ് തന്നെ മാറ്റിയത്. പ്രതിക്കായി ഹാജരായ സിഡബ്ല്യുസി ചെയര്‍മാനെതിരെ നിലപാടെടുത്തിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

 

ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
Cm ന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ… അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
Ldf ഭരണത്തിൽ വന്നപ്പോൾ palakkad അടക്കമുള്ള 6 ജില്ലകളിലെ udf കാലത്തുള്ള spl. Prosecutor മാർ ldf സർക്കാരിനെതിരെ കേസ് കൊടുക്കുകയും stay യുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച്‌ മാസത്തിൽ ഈ 6prosecutor മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും home ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി order പ്രകാരം എന്നെ മാറ്റി വീണ്ടും udf കാലത്തെ, ldf സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും home ഡിപ്പാർട്മെന്റ്ന്റെ order പ്രകാരം. ഇവിടെയാണ്‌ ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും udf കാലത്തെ prosecutor നെ തന്നെ appoint ചെയ്യാനുള്ള കാരണമെന്ത്?അതിന്റെ പിന്നിലെ കാരണം എന്ത്?
ചാക്കോയും സോജനും efficient ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ cm ന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ cwc ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.
വാളയാർ കേസിൽ prosecutor മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ

https://www.facebook.com/jalaja.madhavan/posts/3728837990494319