വി.വി രാജേഷിന് മൂന്നിടത്ത് വോട്ട് ; സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ; പരാതി

Jaihind News Bureau
Saturday, March 20, 2021

 

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി രാജേഷിന് മൂന്നിടങ്ങളില്‍ വോട്ട്. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ രണ്ടിടത്തും നെടുമങ്ങാട് മണ്ഡലത്തില്‍ ഒരിടത്തുമാണ് രാജേഷിന് വോട്ടുള്ളത്.

നെടുമങ്ങാട് മണ്ഡലത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ ഇക്കാര്യം മറച്ചുവെച്ച് വട്ടിയൂര്‍ക്കാവിലും പേര് ചേര്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും രാജേഷ് വോട്ട് വിവരം മറച്ചുവെച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. രാജേഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.