കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി ; പ്രതിപ്പട്ടിക അനുസരിച്ച് ഭാര്യമാര്‍ക്ക് 1,2,3 റാങ്ക് ; പരിഹസിച്ച് വിടി ബല്‍റാം

Jaihind Webdesk
Monday, June 21, 2021

May be an image of text

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ, ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചതില്‍ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം.

450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്‍റർവ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!- ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്‍റെ ഈ ‘പ്രത്യേക തരം ഏക്ഷനെ’ക്കുറിച്ചു കൂടി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!