ഡാന്‍സാഫ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്. പൊലീസിനെ ട്രോള്‍ ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നടന്‍ ഇന്നു പറയുന്നത് ഡാന്‍സാഫ് സംഘത്തെ തിരിച്ചറിഞ്ഞില്ല , ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചു എന്നാണ്.
ലഹരി ഉപയോഗത്തിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ഷൈന്‍ ടോം ചാക്കോ തെരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ആരുടെ ഉറപ്പിലാണ് ഈ മയക്കു മരുന്നു വീരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നതെന്ന്, ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഷൈന്‍ ടോമിന്റെ പഴയ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ബല്‍റാം ചോദിച്ചു.
ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് ബല്‍റാം ചോദിക്കുന്നത് ഇങ്ങനെ: ആരുടെ ഉറപ്പിലാണ്, ആരുടെ തണലിലാണ് ഈ മയക്കുമരുന്നു വീരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്? എക്സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബല്‍റാം കുറിക്കുന്നു.
രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ ഷൈന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഷൈന്‍ ടോമിന് എതിരേ ഉണ്ടായ കൊക്കൈന്‍ കേസ് അട്ടിമറിച്ചതില്‍ പോലീസില്‍ നിന്ന് സഹായം ഉണ്ടായതായി കോടതിയും പരാമര്‍ശിച്ചിരുന്നു. അധികാരത്തിലുള്ള ആരൊക്കെയോ ഷൈനിന് പിന്തുണ നല്‍കുന്നു എന്ന സംശയവും പൊതു ജനത്തിനുണ്ട്. അതൊക്കെ വ്യക്തമാക്കുന്നതാണ് ഈ പഴയ ഫേസ് ബുക്ക് പോസ്റ്റ്
ഇനി പറയൂ… എല്‍ ഡി എഫ് എല്ലാം ശരിയാക്കിയില്ലേ…… ??