നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരാനുള്ള തീരുമാനത്തില്‍ നീതിപീഠത്തിന് അഭിവാദനമർപ്പിച്ച് വി.ടി ബല്‍റാം എംഎല്‍എ. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധഃപതിച്ചിട്ടില്ലെന്ന് തെളിയിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാൽ അതിന്‍റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിൻ്റെ നേതൃത്ത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്‍റെ പൊതുമുതലിനാണ്’- ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും.
എന്നാൽ അതിന്‍റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്‍റെ പൊതുമുതലിനാണ്.
സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ.
https://www.facebook.com/vtbalram/posts/10157992395094139