‘രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്’; പൊതുപ്രവർത്തകനെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം

കൊവിഡ് ബാധിതനായ പൊതു പ്രവർത്തകനെ രാഷ്ട്രീയ വിരോധത്താൽ കുറ്റപ്പെടുത്തി സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് വി.ടി ബല്‍റാം എംഎല്‍എ. രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം  ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ പുലര്‍ത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ ആ പൊതുപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. അദ്ദേഹമോ അടുത്ത ബന്ധുക്കളിലാരുമോ വിദേശയാത്ര ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളോ അദ്ദേഹത്തിനില്ല. മനപൂര്‍വ്വമായ ഒരു വീഴ്ചയും അദ്ദേഹത്തില്‍ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താല്‍ കുറ്റപ്പെടുത്തി സൈബര്‍ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് ബല്‍റാം കുറിച്ചു.

വി.ടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഉത്തരവാദിത്തമുള്ള ഒരു പൗരൻ പുലർത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ ആ പൊതുപ്രവർത്തകൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. അദ്ദേഹമോ അടുത്ത ബന്ധുക്കളിലാരുമോ വിദേശയാത്ര ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളോ അദ്ദേഹത്തിനില്ല. മനപൂർവ്വമായ ഒരു വീഴ്ചയും അദ്ദേഹത്തിൽ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താൽ കുറ്റപ്പെടുത്തി സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഇതേ സമയത്ത് തന്നെയാണ് മാർച്ച് 6 ന് വിദേശയാത്ര കഴിഞ്ഞു വന്ന സംസ്ഥാന ഡിജിപിയും മറ്റും കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് വ്യാപകമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നത് എന്നതും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല.

രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

Comments (0)
Add Comment