‘യഥാർത്ഥ പ്രശ്നം ജനങ്ങളുടെ പണത്തോടുള്ള ഉത്തരവാദിത്തമില്ലായ്മ’ ; സർക്കാരിനെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Monday, February 8, 2021

 

തിരുവനന്തപുരം : അമിത തുക നല്‍കി ഹെലികോപ്ടർ വാടകയ്ക്കെടുത്ത നടപടി പൊലീസ് പുനപരിശോധിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. പൊതുഖജനാവിനെ ചോർത്തുന്ന ഈ ധൂർത്തിനെതിരെയുള്ള വിമർശനത്തെയാണ് മറ്റ് പലതുമായി സിപിഎം പ്രചരണ മെഷിനറി വഴിതിരിച്ചുവിട്ടതെന്നും യഥാർത്ഥ പ്രശ്നം ജനങ്ങളുടെ പണത്തോടുള്ള ഉത്തരവാദിത്തമില്ലായ്മയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

”പൊതു ഖജനാവിനെ ചോർത്തുന്ന ഈ ധൂർത്തിനെതിരെയുള്ള വിമർശനത്തെയാണ് മറ്റ് പലതുമായി സിപിഎം പ്രചരണ മെഷിനറി വഴിതിരിച്ചുവിട്ടത്. യഥാർത്ഥ പ്രശ്നം ജനങ്ങളുടെ പണത്തോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ്.”

പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക. ജി.എസ്.ടി കൂടി ചേരുമ്പോള്‍ പ്രതിമാസം 1.7063600 രൂപയാകും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അഡ്വാന്‍സ് പെയ്മെന്‍റായി ഈ തുക അനുവദിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ധൂര്‍ത്ത് സര്‍ക്കാര്‍ തുടരുന്നത്. ഒരു മാസം 20 മണിക്കൂര്‍ പറത്താമെന്ന കരാറിലാണ് പവന്‍ ഹാന്‍സ് കമ്പനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നത്. പോലീസിനും സര്‍ക്കാരിനും ഉപയോഗിക്കാവുന്ന തരത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.