ആന്തൂർ മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി വി ടി ബൽറാം

Jaihind News Bureau
Wednesday, November 25, 2020

കണ്ണൂരിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി വി ടി ബൽറാം എംഎൽഎ .ആന്തൂർ മുൻസിപ്പാലിറ്റിയിൽ യു ഡി എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരെ നേരിൽ കണ്ടാണ് ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് വി.ടി.ബൽറാം എം എൽ എ പിന്തുണ പ്രഖ്യാപിച്ചത്. സി പി എം ഭീഷണിയെ തുടർന്ന് ആന്തൂരിൽ നിന്ന് മാറി താമസിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെയാണ് എം എൽ എ സന്ദർശിച്ചത്.കഴിഞ്ഞ ദിവസം ചിത്രീകരിച്ച വിഡിയോ കോൺഗ്രസ് പുറത്ത് വിട്ടു.