തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിടി ബൽറാം

Jaihind News Bureau
Thursday, October 10, 2019

നവോത്ഥാന മതിലു കെട്ടാൻ മുന്നിട്ട് നിന്ന വി.കെ പ്രശാന്താണ് വിശ്വാസികളോട് വോട്ട് ചോദിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ.  65 ലോഡ് അയച്ച മേയർക്ക് എം.എൽ.എ സ്ഥാനം വേണമെന്നാണെങ്കിൽ 450 ടൺ ലോഡുകള്‍ അയച്ച മുൻ കളക്ടർ കെ.വാസുകിക്ക് എന്ത് നൽകണമെന്നും പത്മജ ചോദിച്ചു.  അതേസമയം, തെരഞ്ഞെടുപ്പിൽ  ബിജെപി – സിപിഎം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിടി ബൽറാമും അഭിപ്രായപ്പെട്ടു.  ശാസ്തമംഗലത്ത് വെച്ച് നടന്ന കുടുംബ സംഗമത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.